തിരുവനന്തപുരം: ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവക്കാൻ എൻ.ശക്തൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അധ്യക്ഷ സ്ഥാനം താത്കാലികമാണെന്ന് പറഞ്ഞിട്ടും പുതിയ പ്രസിഡൻ്റിനെ പ്രഖ്യാപിക്കാത്തതിലാണ് പ്രതിഷേധം എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വി.ഡി. സതീശൻ്റെ പിടിവാശിയാണ് അധ്യക്ഷ പ്രഖ്യാപനം വൈകാൻ കാരണമെന്ന് ശക്തൻ ആരോപിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ശക്തൻ്റെ നീക്കം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ താൽക്കാലികമായെന്ന് പറഞ്ഞായിരുന്നു എൻ.ശക്തനെ തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റായി നിയമിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും പുനഃസംഘടനയിലും തീരുമാനമുണ്ടായിരുന്നില്ല. പിന്നാലെയാണ് തന്നെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയില്ലെങ്കിൽ രാജി വയ്ക്കുമെന്ന് ശക്തൻ നേതൃത്വത്തോട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്