മുട്ടിൽ മരം മുറി കേസ്: കർഷകരുടെ അപ്പീൽ തള്ളി റവന്യു വകുപ്പ്

OCTOBER 26, 2025, 4:07 AM

വയനാട്: മുട്ടിൽ മരം മുറി കേസിൽ മരംവിറ്റ ആദിവാസികള്‍ അടക്കമുള്ള കർഷകരുടെ അപ്പീൽ തള്ളി റവന്യു വകുപ്പ്. അപാകത ആരോപിച്ചു അപ്പീൽ തള്ളിയതോടെ ആശങ്കയിൽ ആയിരിക്കുകയാണ് കർഷകർ. 

കർഷകരെ സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പ് പാഴായി എന്ന വിമർശനം ഉയരുന്നതോടെ. കർഷകരോട് ഒരുവിധത്തിലുള്ള ദ്രോഹ നടപടികളും ഉണ്ടാവില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. മന്ത്രിയുടെ വാക്കുകൾ ഓർഡറായി നൽകണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചു.

29 കർഷകർക്കാണ് റവന്യു വകുപ്പ് കെഎല്‍സി പ്രകാരം നോട്ടീസ് നല്‍കിയിരുന്നത്. സർക്കാരിന്‍റെ ഉത്തരവ് ഉണ്ടെന്നും മരങ്ങള്‍ മുറിക്കുന്നതിന് നിയമപ്രശ്നമില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളില്‍ നിന്ന് മരം വാങ്ങിയതെന്നാണ് കർഷകരുടെ വാദം. എന്നാല്‍ ഈ അപാകത ഉണ്ടെന്ന് ഉന്നയിച്ച് ആണ് അധികൃതർ അപ്പീല്‍ തള്ളിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam