തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന വൈഷ്ണാ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്നു നീക്കിയതിനെതിരേ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
വൈഷ്ണ സുരേഷിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ആദ്യം പകച്ച സിപിഎം പ്രാദേശിക ഘടകത്തിനു കിട്ടിയ പിടിവള്ളി ആയിരുന്നു വോട്ടർ പട്ടികയിലെ മേൽവിലാസവുമായി ബന്ധപ്പെട്ട പ്രശ്നം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ബ്രാഞ്ച് കമ്മിറ്റി അംഗം വഴി വൈഷ്ണയുടെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎം നീങ്ങിയത്.
അന്തിമ വോട്ടര്‍പട്ടികയിലും ഞായറാഴ്ച പുറത്തിറക്കിയ സപ്ലിമെന്ററി ലിസ്റ്റിലും വൈഷ്ണയുടെ പേരില്ലായിരുന്നു. കോടതിയില്‍നിന്ന് അനുകൂലമായ വിധി ലഭിക്കുന്ന സാഹചര്യത്തില്‍ വൈഷ്ണതന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.
ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കു നല്‍കിയ അപ്പീലിന്മേലുള്ള ഹിയറിങ്ങും തിങ്കളാഴ്ച നടന്നേക്കും.
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നല്‍കിയ വിലാസത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് വൈഷ്ണക്കെതിരേ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കഴിഞ്ഞദിവസം കമ്മിഷനു പരാതി നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട രേഖകള്‍ വൈഷ്ണ കമ്മിഷനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വോട്ടര്‍പട്ടികയില്‍ അച്ചടിച്ചുവന്ന മേല്‍വിലാസത്തിലെ വീട്ടുനമ്പര്‍ തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പേര് നീക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
