2003 ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

JANUARY 17, 2026, 12:02 AM

കൽപ്പറ്റ: 2003 ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. 

2003 ജനുവരി നാലിനാണ് മുത്തങ്ങ വനത്തിൽ ഭൂസമരം ആരംഭിച്ചത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തിൽ നിന്നും ഒഴിപ്പിക്കുന്നതിനായുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പിൽ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.

ഗൂഢാലോചനകുറ്റത്തിന് ജാനു ഉൾപ്പെടെ 74 പേർ പ്രതികളാണ്. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ. 

vachakam
vachakam
vachakam

അടുത്തിടെ സി കെ ജാനു യുഡിഎഫിൽ ചേർന്നിരുന്നു.

മുത്തങ്ങളുടെ ചരിത്രം മറന്നിട്ടില്ലെന്നും പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് കൂടെനിന്നത് യുഡിഎഫ് ആണെന്നും മുന്നണിയിൽ അർഹമായ പരിഗണനകിട്ടുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു സി കെ ജാനു പ്രതികരിച്ചത്.

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam