മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിന് മുന്നോടിയായി പാലക്കാട്ട് നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. ലീഗിന്റെ പ്രധാന ആവശ്യം പട്ടാമ്പിയാണ്.
മണ്ണാർക്കാട് കഴിഞ്ഞാൽ വിജയസാധ്യതയുള്ള സീറ്റിനായി യു ഡി എഫ് യോഗത്തിൽ സമ്മർദം ശക്തമാക്കാൻ ലീഗ് സംസ്ഥാന നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്.
പട്ടാമ്പി സീറ്റ് ലീഗിന് ലഭിച്ചാൽ ജില്ലാ അധ്യക്ഷൻ മരക്കാർ മാരായമംഗലം, ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ. സമദ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. അതേസമയം വിഷയം ചർച്ചയ്ക്ക് വരുമ്പോൾ മാത്രം നിലപാട് വ്യക്തമാക്കാമെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
