കോൺഗ്രസിന്‍റെ പ്രധാന ശത്രു മുസ്‌ലിം ലീഗാണ്   ;വിവാദമായി കോൺഗ്രസ് നേതാവിന്‍റെ വീഡിയോ

DECEMBER 9, 2025, 7:05 PM

കാസർകോട്: കോൺഗ്രസിന്‍റെ പ്രധാന ശത്രു മുസ്‌ലിം ലീഗാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ്. കോൺഗ്രസ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് വിവാദ പരാമർശം.

കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മല്ല മുസ്‌ലിം ലീഗാണ് എന്നായിരുന്നു ചെങ്കള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ റസാഖിന്റെ പരാമർശം. അബ്ദുൾ റസാഖിന്‍റെ പരാമർശമുള്ള വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു.

'കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മല്ല. സിപിഐഎമ്മിനേക്കാൾ വലിയ ശത്രു മുസ്‌ലിം ലീഗാണ്' എന്നാണ് അബ്ദുൾ റസാഖ് പറഞ്ഞത്.

vachakam
vachakam
vachakam

എന്നാൽ ആറുമാസം മുമ്പ് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പറഞ്ഞകാര്യമാണിതെന്നും ഇപ്പോൾ ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് വിശദീകരിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam