അപരൻ വിനയായി,  മുസ്‌ലിംലീഗ് സ്ഥാനാർത്ഥിയ്ക്ക് എട്ടിന്റെ പണികിട്ടി

NOVEMBER 26, 2025, 11:25 PM

കോഴിക്കോട് :   അപരൻ കൊടുത്ത പണിയിൽ വെട്ടിലായത് കോഴിക്കോട് കോർപ്പറേഷൻ പൂളക്കടവ് വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി അബ്ദുൽ ജബ്ബാർ. 

ജബ്ബാർ വെള്ളിമാടുകുന്ന് എന്നാ പേരിലായിരുന്നു മുസ്‌ലിംലീഗ് സ്ഥാനാർത്ഥിയുടെ പോസ്റ്ററും ബാനറുമെല്ലാം ഇറക്കിയത്. അത് വാർഡിൽ എല്ലായിടത്തും പതിക്കുകയും. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുകയും ചെയ്തു.

പക്ഷേ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാനാർത്ഥികളുടെ പേര് പ്രസിദ്ധീകരിച്ചപ്പോൾ അപരനാണ് ജബ്ബാർ വെള്ളിമാടുകുന്നായി മാറിയത്. ഒറിജിനൽ സ്ഥാനാർത്ഥി വെറും അബ്ദുൽ ജബ്ബാറുമായി. നാമനിർദേശപത്രിക നൽകിയപ്പോൾ ബാലറ്റിൽ ജബ്ബാർ വെള്ളിമാടുകുന്ന് എന്ന് ചേർക്കാനുള്ള കത്ത് കൊടുക്കാൻ വിട്ടുപോയതാണ് അബ്ദുൽ ജബ്ബാറിന് വിനയായത്.

vachakam
vachakam
vachakam

ഇത് മനസ്സിലാക്കിയ എൽഡിഎഫ് കരുവിശ്ശേരിക്കാരനായ ജബ്ബാറിനെക്കൊണ്ട് അപരനായി പത്രിക നൽകിച്ചു. ജബ്ബാർ വെള്ളിമാടുകുന്ന് എന്ന് ബാലറ്റിൽ വരാൻ കത്തും നൽകുകയും അത് തിരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ വെട്ടിലായിരിക്കുകയാണ് പൂളക്കടവ് വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി അബ്ദുൽ ജബ്ബാർ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam