കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

JULY 20, 2026, 9:07 PM

കോഴിക്കോട്: കോഴിക്കോട് പാളയത്ത് കൊല്ലപ്പെട്ട ബിജുവിൻ്റെ മരണത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

ബിജുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. കഴുത്തിലേറ്റ പതിനെട്ട് മുറിവുകൾ അടക്കം ശരീരമാസകലം 45 മുറിവുകളാണ് ഉള്ളത്.തുടർന്നുള്ള വിശദമായ അന്വേഷണത്തിനായാണ് കോഴിക്കോട് ടൗണ്‍ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

പാളയം മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ ആണ് ബിജുവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവിന്റെ വീടിന് സമീപം ലഹരി സംഘങ്ങൾ സജീവമായിരുന്നുവെന്നും, ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചതിലുള്ള വിരോധമാണ് കൊലപാതക കാരണമെന്നും കുടുംബം ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ ഈ ആരോപണം പൂർണമായും തള്ളുകയാണ് പൊലീസ്. തൂഫാനുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിജു കൈമാറിയിട്ടില്ലെന്നും, ഇതുവരെയുള്ള അന്വേഷണത്തിൽ ലഹരി സംഘത്തിന്റെ പങ്ക് കണ്ടെത്തിയിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam