തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് വിവരം. മരിച്ചത് തമിഴ്നാട് സ്വദേശി എസ്റ്റേറ്റ് പടിവീട്ടിൽ 34 വയസ്സുള്ള ശിവയെന്നാണ് വിവരം. പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുകയായിരുന്നു ഇയാൾ.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ശിവ കൊല്ലപ്പെട്ടത്. സംഭവത്തിൽ കിടങ്ങൂർ സ്വദേശി ചെറുവത്തൂർ വീട്ടിൽ 61 വയസ്സുള്ള സണ്ണിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സണ്ണി സ്വവർഗാനുരാഗിയായ സൈക്കോ കില്ലറെന്ന് പൊലീസ് പറയുന്നു.
മുത്തശ്ശിയെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലും, 2005 ൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് സണ്ണി. ആദ്യത്തെ കേസിൽ മാനസിക രോഗിയാണെന്ന നിഗമനത്തിൽ വെറുതെ വിട്ടെങ്കിലും രണ്ടാമത്തെ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയശേഷം സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരുന്നതിനിടയാണ് ഈ കൊലപാതകവും നടത്തിയത്. അതേസമയം തൃശ്ശൂരിൽ താമസിക്കുന്ന മകൻ ശിവയുടെ ചിത്രം തിരിച്ചറിഞ്ഞു.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം ഇയാൾ കിടന്നുറങ്ങിയതായും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് യുവാവുമൊത്തു സണ്ണി തന്റെ താമസ സ്ഥലത്ത് എത്തിയത്. ക്വാട്ടേഴ്സിൽ എത്തിയ ശേഷം സണ്ണി 500 രൂപ നൽകി. വീണ്ടും പണത്തിനായി സണ്ണിയുടെ പോക്കറ്റിൽ കയ്യിട്ടതോടെ പ്രകോപിതനായി കത്തികൊണ്ട് യുവാവിനെ കുത്തുകയും പിന്നീട് ഇരുമ്പിന്റെ ചട്ടി ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. യുവാവ് മരിച്ചു എന്ന് ഉറപ്പാക്കിയതോടെ മൃതദേഹത്തിനൊപ്പം അന്ന് രാത്രി കിടന്നുറങ്ങി.
പിറ്റേന്ന് ഡീസൽ ഉപയോഗിച്ച് മൃതദേഹം കത്തിച്ച ശേഷം മുറി പൂട്ടി വടക്കാഞ്ചേരിയിലെ സുഹൃത്തിൻറെ വീട്ടിലേക്ക് രക്ഷപ്പെട്ടു. വൈകിട്ട് അഞ്ച് മണിയോടെ ഇവിടെ നിന്നും തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലേക്ക് പോയശേഷം അവിടെ കിടന്നിരുന്ന കുന്നംകുളം ബസിൽ കയറിയിരിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്