തൃശൂര്‍: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച ശ്രുതിയെ മലയാളികൾക്ക് മറക്കാനാവുമോ? ശ്രുതി ഒരു പുതിയ ജീവിതത്തിലേക്ക് കടന്നു. ഗുരുവായൂരില്‍വെച്ച് ശ്രുതി വിവാഹിതയായി.
വയനാട് കളക്ട്രേറ്റിലെ ജീവനക്കാരനായ മാനന്തവാടി സ്വദേശി സന്ദീപാണ് വരന്‍. ഗുരുവായൂരില്‍വെച്ചായിരുന്നു വിവാഹം. മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ രാജന്‍ വിവാഹത്തില്‍ മുഖ്യ സാന്നിധ്യമായി.
കോഴിക്കോട്ടെ സ്വകാര്യം ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുമ്പോഴായിരുന്നു ശ്രുതിയുടെ ജീവിതത്തെ ദുരന്തം കവർന്നത്. 2024 ജൂലൈ മുപ്പതിന് നടന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ നഷ്ടമായിരുന്നു. കോഴിക്കോടായതിനാല്‍ ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രതിശ്രുത വരനായ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശിയായ ജെന്‍സനെയും മരണം കവർന്നതോടെ ശ്രുതിയ്ക്ക് മലയാളികൾ താങ്ങായി നിന്നു.
ശ്രുതിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് അന്നത്തെ മന്ത്രിയായിരുന്ന കെ രാജന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രുതിക്ക് റവന്യു വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കി. 2024 ഡിസംബര്‍ ഒന്‍പതിന് ശ്രുതി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെയാണ് സന്ദീപിനെ പരിചയപ്പെടുന്നതും വിവാഹത്തിലേയ്ക്ക് എത്തുന്നതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
