മലപ്പുറം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുളള മുസ്‌ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലുളള വീടുകൾ ഫെബ്രുവരി 28-ന് കൈമാറും.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ ലീഗ് ഒരുമാസം കൊണ്ട് 40 കോടിയോളം രൂപയാണ് സമാഹരിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 50 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന വീടുകൾക്ക് തറക്കല്ലിട്ടത്. ദുരന്തബാധിതരുടെ അഭ്യർത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്.
2000 സ്‌ക്വയർഫീറ്റ് വീട് നിർമ്മിക്കാനുളള അടിത്തറയോട് കൂടി 1000 സ്‌ക്വയർഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൽക്കായുളള സ്ഥലമേറ്റെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
