ആലപ്പുഴ: കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് മലയാളികൾ കേട്ടത്.
ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുംബൈ മലയാളി.
ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക അടയ്ക്കാനുള്ള മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു.
പേര് വെളിപ്പെടുത്തണ്ടെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതിയെന്നും പറഞ്ഞാണ് മുബൈ മലയാളി പണം കൈമാറിയത്.
അടിയന്തരമായി 17600 രൂപയാണ് ബാങ്കില്‍ അടയ്ക്കേണ്ടിയിരുന്നത്. തുക ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സഹായിച്ച വ്യക്തിക്ക് നന്ദിയുണ്ടെന്നും പ്രസാദിന്‍റെ ഭാര്യ ഓമന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്