കൊല്ലം മണ്ഡലത്തിൽ  എന്തൊക്കെ ചെയ്തു? ഫേസ്ബുക്ക് കുറിപ്പുമായി എം മുകേഷ് എംഎൽഎ

MARCH 10, 2026, 8:49 PM

കൊല്ലം: കൊല്ലം മണ്ഡലത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പുമായി എം മുകേഷ് എംഎൽഎ. 

സമയം കണ്ടെത്തി മുഴുവൻ വായിക്കണമെന്ന പറയുന്ന മുകേഷ്   ഇതിന് ശേഷം മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ മുകേഷ് പങ്കുവെയ്ക്കുന്നു. 

കൊല്ലം മണ്ഡലത്തിന് പുറത്തുള്ളവർ ഇക്കാര്യം ചോദിച്ച് ഫേസ്ബുക്കിൽ നിരന്തം കമന്റിടുന്നുണ്ടെന്നും അതിനുള്ള മറുപടിയാണിതെന്നും പറഞ്ഞാണ് മുകേഷ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

കുറിപ്പിന്റെ പൂർണരൂപം

കൊല്ലം നിയമസഭാ മണ്ഡലത്തിന് പുറത്തുള്ള ചില സുഹൃത്തുക്കൾ നിരന്തരം വന്നു എന്റെ മുഖപുസ്തകത്തിൽ കമന്റ് ചെയ്യാറുണ്ട് എംഎൽഎ എന്നുള്ള നിലയിൽ കൊല്ലം മണ്ഡലത്തിൽ എന്താണ് ചെയ്തിട്ടുള്ളത് എന്ന്. അവർ അറിയുന്നതിനായി ചില പ്രധാനപ്പെട്ട പ്രവർത്തികളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു. സമയം കണ്ടെത്തി മുഴുവൻ വായിക്കണമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. ഒന്നുമില്ലെങ്കിലും നാലര പതിറ്റാണ്ടായി നിങ്ങളെയൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരാളല്ലേ. അത്രയുമെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പത്തുകൊല്ലമായി ലഭിച്ച എംഎൽഎ ഫണ്ട് 56 കോടി രൂപയും പൂർണമായും വിനിയോഗിച്ചു. കൂടാതെ സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി സാംസ്‌കാരിക സമുച്ചയം 57 കോടി രൂപയ്ക്ക് പണിപൂർത്തീകരിച്ചു. ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം 74 കോടി അനുവദിച്ചു. ടെൻഡർ നടപടിയിലാണ്. അഞ്ചാലുംമൂട് ഹയർസെക്കൻഡറി സ്‌കൂൾ 5 കോടി പൂർത്തീകരിച്ചു. മങ്ങാട് ഹയർസെക്കൻഡറി സ്‌കൂൾ മൂന്നുകോടി പൂർത്തീകരിച്ചു. പണയിൽ ഹയർസെക്കൻഡറി സ്‌കൂൾ മൂന്നുകോടി പൂർത്തീകരിച്ചു. പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രന്റെ കോടികൾ വില വരുന്ന അമൂല്യമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ആർട്ട് ഗ്യാലറി മൂന്ന് കോടി രൂപ ചെലവിൽ പൂർത്തീകരിച്ചു. 60 ലക്ഷം രൂപ ചെലവിൽ ശ്രീനാരായണ ഗുരുവിന്റെ പൂർണ്ണകായ വെങ്കല പ്രതിമ പണി പൂർത്തീകരിച്ചു. തങ്കശ്ശേരി ഹാർബറിലെ അടിസ്ഥാന സൗകര്യ വികസനം 11.39 കോടി രൂപ ഇടതു വികസന പദ്ധതി നടപ്പിലായി വരുന്നു. കൊല്ലം പോർട്ട് വിവിധ പദ്ധതികളിൽ ആയി 22.5 കോടി രൂപ ചെലവഴിച്ച് നിർമാണങ്ങൾ പൂർത്തീകരിച്ചു. കൊല്ലം കോടതി സമുച്ചയം 88.21 കോടി രൂപ നിർമാണം 50 ശതമാനം പൂർത്തിയായി. കൊല്ലം കെഎസ്ആർടിസി ഡിപ്പോ 15 കോടി രൂപ ചെലവിൽ തറക്കല്ലിട്ടു. ടൂറിസം പദ്ധതി 56 കോടി രൂപ ചെലവിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.

vachakam
vachakam
vachakam

ഞ്ഞാങ്കടവ് നഗര കുടിവെള്ള പദ്ധതി- 355 കോടി രൂപ ചെലവിൽ നിർമാണം അന്തിമ ഘട്ടത്തിൽ

വിദ്യാഭ്യാസ മേഖലയിൽ- മണ്ഡലത്തിലെ 9 സ്‌കൂളുകളിലായി 35 കോടി രൂപ ചെലവിൽ ഹൈടേക്ക് കെട്ടിടങ്ങൾ നിർമ്മിച്ചു.

ജില്ലാ ആശുപത്രി രണ്ട് ലക്ഷത്തി 35,000 ചതുരശ്ര അടിയിൽ 134 കോടി രൂപയുടെ നിർമാണം നടന്നുവരുന്നു.

vachakam
vachakam
vachakam

ക്യു എസ്എസ് കോളനി 179 കുടുംബങ്ങൾക്ക് 20 കോടി രൂപ ചെലവഴിച്ച് ഫ്‌ലാറ്റുകൾ നിർമ്മിച്ചു നൽകി.

ലിങ്ക് റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുതൽ ഓലക്കടവ് വരെയുള്ള 114 കോടി രൂപ പൂർത്തീകരിച്ചു.

പാണമുക്കം വഴി ദേശീയപാത 66 എത്തിച്ചേരുന്ന വിധം അഞ്ചാംഘട്ടത്തിനുള്ള സാധ്യതയുടെ പരിഗണനയിലാണ്.

പെരുമൺ പാലം- 44 കോടി രൂപ ചെലവിൽ പണിപൂർത്തിയായി വരുന്നു.

കൊല്ലം വിക്ടോറിയ ആശുപത്രി പുതിയ ബ്ലോക്കിന് 109 കോടി രൂപ അനുവദിച്ചു. കിഫ്ബിയുടെ പരിശോധനയിലാണ്.

കൊല്ലം മണ്ഡലത്തിലെ 7.5 കോടി രൂപയുടെ റോഡ് നിർമാണങ്ങളുടെ ടെൻഡറുകൾക്ക് അംഗീകാരം

കൊല്ലം മണ്ഡലത്തിലെ പനയം പഞ്ചായത്തിലെ പെരുമൺ തരിയൻ മുക്ക്-പെരിനാട് റെയിൽവേ ഓവർബ്രിഡ്ജ് റോഡിന്റ നവീകരണത്തിന് 3,00,35710 രൂപയുടെ ടെൻഡറിനും കണ്ടച്ചിറ-മുടന്തിയാർവിള ജംഗ്ഷൻ റോഡിന്റെ നവീകരണത്തിന് 2,97,38,225 രൂപയുടെ ടെൻഡറിനും ഇന്ന് ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. പെരിനാട് റെയിൽവേ സ്റ്റേഷൻ മുതൽ താന്നിക്ക മുക്ക് ജംഗ്ഷൻ വരെയുള്ള റോഡിന്റെ നവീകരണത്തിന് 1,53,360,20 രൂപയുടെ ടെൻഡറിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. ബിഎം&ബിസി നിലവാരത്തിൽ റോഡുകൾ നവീകരിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. മൂന്ന് റോഡുകളുടേയും നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഒഎൻവി സ്‌ക്വയർ സ്മാരക നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു പന്ത്രണ്ടാം തീയതി വൈകിട്ട് 4:00 മണിക്ക് ബഹു മന്ത്രി സജി ചെറിയാൻ തറക്കല്ലിടും.

കൊല്ലം നിയമസഭാ മണ്ഡലത്തിൽ എം മുകേഷ് എംഎൽഎയുടെ പേര് കൊത്തിയ ശിലാ ഫലകങ്ങളിൽ

ചിലത്

1)കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ കെട്ടിടം

2)മങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ

3)അഞ്ചാലുംമൂട് സ്‌കൂൾ


4)അഷ്ടമുടി സ്‌കൂൾ

5)ടൗൺ യുപിഎസ്

6)ക്യുഎസ്എസ് കോളനി

7)ഓപ്പൺ യൂണിവേഴ്‌സിറ്റി

8)സാംസ്‌കാരിക സമുച്ചയം

9)തങ്കശ്ശേരി ബ്രേക്ക് വാട്ടർ

10)ആനന്ദലീശ്വരം ക്ഷേത്രക്കുളം

11)തൃക്കടവൂർ കാമ്പിയിൽ കുളം

12)പെരുമൺ പ്രാഥമിക ആരോഗ്യ കേന്ദ്രം

13)തൃക്കരുവ സാംസ്‌കാരിക സമുച്ചയം

14)തൃക്കരുവ ഭിന്നശേഷി സ്‌കൂൾ കെട്ടിടം

15)പനയം ഭിന്നശേഷി സ്‌കൂൾ കെട്ടിടം

16)തൃക്കരുവ സ്റ്റേഡിയം

17)അഷ്ടമുടി ക്രാഫ്റ്റ് സെന്റർ

18)അഷ്ടമുടി ബോട്ടി ജെട്ടി

19)സംഘ കടവ് ബോട്ട് ജെട്ടി

20)നീലാംബരി ഓഡിറ്റോറിയം

21)ആശ്രാമം നഴ്‌സിംഗ് സ്‌കൂൾ കെട്ടിടം

22)ജില്ലാ ആശുപത്രി

23)കൊല്ലം ബീച്ച് ടോയ്‌ലറ്റ് കോംപ്ലക്‌സ്

24)വെസ്റ്റ് കൊല്ലം ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടം

25)ആലുംമൂട് പണിയിൽ ഹൈസ്‌കൂൾ

26)അഞ്ചാലുംമൂട് ബസ് ടെർമിനൽ

27)തൃക്കടവൂർ എകെജി ഗ്രന്ഥശാലയ്ക്ക് കെട്ടിടം

28)തൃക്കടവൂർ ബസ് കാത്തിരിപ്പ് കേന്ദ്രം

29)ഹൈസ്‌കൂൾ ജംഗ്ഷൻ ബസ് കാത്തിരിപ്പ് കേന്ദ്രം

30)തൃക്കടവൂർ പള്ളിക്കു മുൻവശം ബസ് കാത്തിരിപ്പ് കേന്ദ്രം

31)താലൂക്ക്‌ച്ചേരി ജംഗ്ഷൻ ബസ് കാത്തിരിപ്പ് കേന്ദ്രം

32)വേളാങ്കണ്ണി പള്ളിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം

33)അഞ്ചുകല്ലുംമൂട് ജംഗ്ഷൻ ബസ് കാത്തിരിപ്പ് കേന്ദ്രം

34)തങ്കശ്ശേരി ബസ് കാത്തിരിപ്പ് കേന്ദ്രം

35)ആശ്രാമം മൈതാനത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം

36)കൊല്ലം വെസ്റ്റ്, സ്മാർട്ട് വില്ലേജ് ഓഫീസ്

37)കൊല്ലം ഈസ്റ്റ്, സ്മാർട്ട് വില്ലേജ് ഓഫീസ്

38)അഞ്ചാലുംമൂട്, സ്മാർട്ട് വില്ലേജ് ഓഫീസ്

39)തൃക്കരുവ,സ്മാർട്ട് വില്ലേജ് ഓഫീസ്

40)പനയം സ്മാർട്ട് വില്ലേജ് ഓഫീസ്

41)കൊല്ലം ബോയ്‌സ് ഹൈസ്‌കൂളിന് കിച്ചൻ ബ്ലോക്ക്

42)കൊല്ലം ഗേൾസ് ഹൈസ്‌കൂളിന് ഓഡിറ്റോറിയം

43)പോർട്ട് ലൈബ്രറി കെട്ടിടം

44)തങ്കശ്ശേരി ഗാന്ധി സേവാ സംഘം ലൈബ്രറി കെട്ടിടം

45)പ്രകാശ് കലാകേന്ദ്രം പുതിയ കെട്ടിടം

46)ആശ്രാമം അമിനിറ്റി സെന്റർ കുഴൽ കിണർ

47)പനയം തെക്കേവീട്ടിൽ മുക്ക് കുഴൽ കിണർ

48)തൃക്കരുവ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സമീപം കുഴൽ കിണർ

49)പനയം കുഴൽ കിണർ

50)കണ്ടച്ചിറ, കുഴൽ കിണർ

51)തൃക്കടവൂർ പരപ്പത്ത് മുക്ക് കുഴൽ കിണർ

52)അഞ്ചാലുംമൂട് എൽപിഎസിന് മോട്ടോർ പമ്പ് സെറ്റ്

53)തൃക്കടവൂർ വില്ലേജ് ഓഫീസിന് കോമ്പൗണ്ട് വാൾ

54)അഞ്ചാലുംമൂട് എൽ.പി. എസിന് യൂറിനൽ ബ്ലോക്ക്

55)സാമ്പ്രാണികോടി ടൂറിസം അമിനിറ്റി സെന്റർ

56)ഹൈസ്‌കൂൾ ജംഗ്ഷൻ വികസനം

57)ആശ്രാമം മൈതാനം സൗന്ദര്യവൽക്കരണം

58)ജില്ലാ ജയിലിന് മോട്ടോർ പമ്പ് സെറ്റ്

59)കിളികൊല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

60)ഉളിയക്കോവിൽ കെ വി എസ്എൻഡിപി സ്‌കൂൾ

61)ചാത്തനാംകുളം എംഎസ്എം സ്‌കൂൾ ടോയ്‌ലറ്റ് ബ്ലോക്ക്

62)കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂൾ ടോയ്‌ലറ്റ് ബ്ലോക്ക്

63)നീരാവിൽ എസ്എൻഡിപി ഹൈസ്‌കൂൾ ടോയ്‌ലറ്റ് ബ്ലോക്ക്


എംഎൽഎ എന്ന നിലയിൽ

കൊല്ലം മണ്ഡലത്തിൽ

എന്തുചെയ് തെന്ന് ജനം


മറുപടിയുമായി

മുകേഷ്



 

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam