കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥി?; ദീപ്തി മേരി വർഗീസിനെ അനുനയിപ്പിക്കാൻ നേതാക്കളുടെ നീക്കം

MARCH 18, 2026, 9:57 PM

കൊച്ചി: കൊച്ചി നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയാകാൻ സാധ്യത ശക്തമായതോടെ, ദീപ്തി മേരി വർഗീസിനെ പിന്തിരിപ്പിക്കാൻ പാർട്ടി നേതാക്കൾ ശ്രമം ശക്തമാക്കിയതായി റിപ്പോർട്ട്. സീറ്റിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ടാണ് നേതാക്കൾ ദീപ്തിയുമായി ചർച്ചകൾ നടക്കുന്നത്.

ഭരണം ലഭിച്ചാൽ നിയമസഭാ സീറ്റിന് പകരമായി മറ്റ് സ്ഥാനങ്ങൾ നൽകാമെന്ന ഉറപ്പും നേതാക്കൾ നൽകിയിട്ടുണ്ട് എന്നും ഇതിന് ദീപ്തി അനുകൂലമായ സമീപനം സ്വീകരിച്ചുവെന്നും ആണ് ലഭിക്കുന്ന സൂചനകൾ.

ഇന്നലെ മുതൽ നിരവധി മുതിർന്ന നേതാക്കൾ ദീപ്തിയുമായി കൂടിക്കാഴ്ച നടത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താൽക്കാലികമായി കൊച്ചി സീറ്റിൽ നിന്ന് പിൻവാങ്ങണമെന്നതാണ് കൂടിക്കാഴ്ചയിൽ പ്രധാന ആവശ്യം.

vachakam
vachakam
vachakam

മുന്‍പ് കൊച്ചി മേയർ സ്ഥാനത്തേക്കും ദീപ്തിയെ പരിഗണിച്ചെങ്കിലും പിന്നീട് മാറ്റി നിര്‍ത്തിയിരുന്നു. അന്നും പാർട്ടിയുടെ തീരുമാനത്തോട് അവർ സഹകരിച്ചിരുന്നു. പിന്നീട് നിയമസഭാ സീറ്റ് നൽകാമെന്ന വാഗ്ദാനത്തോടെയാണ് അവരെ അനുനയിപ്പിച്ചത്.

ആദ്യഘട്ടത്തിൽ തൃക്കാക്കര സീറ്റ് ആവശ്യപ്പെട്ടിരുന്ന ദീപ്തിക്ക് അത് ലഭിക്കാത്തതോടെ, കൊച്ചി സീറ്റിനായി അവർ ശക്തമായി നിലപാട് എടുത്തിരുന്നു. കഴിഞ്ഞ ദിവസം ‘സർവം ദീപ്തം’ എന്ന പേരിൽ പോസ്റ്ററുകളും പുറത്തിറക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam