താനൂരിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മുഹമ്മദ് സമീർ?; വി. അബ്ദുറഹിമാൻ തിരൂരിലേക്ക്?

MARCH 21, 2026, 12:50 AM

മലപ്പുറം: താനൂരിൽ സിപിഐഎം ഇടതു സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. പ്രവാസി വ്യവസായിയും താനൂർ ഓമച്ചപ്പുഴ സ്വദേശിയുമായ മുഹമ്മദ് സമീറിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹവുമായി സിപിഐഎം നേതൃത്വം നേരിട്ട് ചര്‍ച്ച നടത്തി.

താനൂരിൽ ആദ്യം മുസ്ലിം ലീഗിലെ അതൃപ്തരെ സ്ഥാനാർഥിയാക്കാൻ സിപിഐഎം ശ്രമിച്ചിരുന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി. കെ. എം. ഷാഫി ഉൾപ്പെടെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും നീക്കം ഫലപ്രദമായില്ല. തുടർന്നാണ് മുഹമ്മദ് സമീറിലേക്ക് പാർട്ടി എത്തിയത്.

മുൻ മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിന്ന് മത്സരിക്കാൻ താല്പര്യമില്ലെന്ന് മുമ്പ് അറിയിച്ചിരുന്നു. സ്വന്തം നാടായ തിരൂരിലെ വികസനത്തിനായി അവിടെ നിന്ന് മത്സരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam