കോഴിക്കോട്: റോഡ് നിർമ്മാണം കഴിഞ്ഞ ഉടൻ റോഡ് തകർന്നാൽ എങ്ങനെയിരിക്കും. അത്തരം സംഭവത്തിൽ കർശനമായി നടപടി കൈക്കൊണ്ടിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.
കൂളിമാട് -എരഞ്ഞിമാവ് റോഡ് തകർന്ന സംഭവത്തിലാണ് നടപടി വന്നിരിക്കുന്നത്.
റോഡ് നിർമ്മാണത്തിൽ വീഴ്ച വരുത്തിയ PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ഉത്തരവിട്ടു. അസിസ്റ്റൻറ് എൻജിനീയറെയും ഓവർസീയറെയും സ്ഥലം മാറ്റാനും തീരുമാനിച്ചു.
ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് പണി കഴിഞ്ഞ ഉടൻ റോഡ് തകരാൻ കാരണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
കരാറുകാരൻറെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടൻ തകർന്നത്.
കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്