മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായര്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ രംഗത്ത്. എം.ടിയുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തെന്നും അതിന് പിന്നില്‍ ഇടതു വിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
അതേസമയം പ്രസംഗം കേട്ടപ്പോള്‍ തനിക്ക് തോന്നിയത് എം.ടിയുടെ വിമര്‍ശനം കേന്ദ്രസര്‍ക്കാരിന് എതിരെയാണെന്നും ഇ.പി കൂട്ടിച്ചേർത്തു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടി നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധമില്ല. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മനംനൊന്താവും എം.ടിയുടെ പ്രസംഗമെന്നും ഇ,.പി. ജയരാജൻ പറഞ്ഞു.
പിണറായിയോട് ജനങ്ങള്‍ക്കുള്ളത് വീരാരാധനയാണ്. പലര്‍ക്കും, തനിക്കും പിണറായി മഹാൻ ആണെന്നും ജയരാജൻ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലായിരുന്നു എം.ടിയുടെ വിമര്‍ശനം. ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമാണ് അധികാരം എന്ന സിദ്ധാന്തത്തെ പണ്ടെങ്ങോ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും ആണ് എം. ടി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്