തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റിയതായി റിപ്പോർട്ട്. എക്സൈസ് കമ്മീഷണറായാണ് പുതിയ നിയമനം എന്നാണ് ലഭിക്കുന്ന വിവരം. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
അതേസമയം ട്രാക്ടർ വിവാദത്തിൽ നടപടിക്ക് ഡിജിപി ശുപാർശ നൽകിയിരുന്നു. അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അജിത് കുമാറിന്റെ പ്രവര്‍ത്തി മന:പൂര്‍വമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. നിലവിലെ എക്സൈസ് കമ്മീഷണർ അവധിയിൽ പോയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
