പോക്സോ കേസിലെ പ്രതിയെ മധ്യപ്രദേശിൽ നിന്നും പൊക്കി കേരളാ പൊലീസ്  

OCTOBER 8, 2025, 1:18 AM

 തൃശൂർ: പോക്സോ കേസിലെ പ്രതിയെ മധ്യപ്രദേശിൽ നിന്നും  പിടികൂടി കാട്ടൂർ പൊലീസ്.  2018-ലായിരുന്ന് കേസിനാസ്പദമായ സംഭവം.

മധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ കേസിൽ അറസറ്റിലായ പ്രതി കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായി വാറ്ണ്ട് പുറപ്പെടുവിച്ചതോടെയാണ് പൊലീസ് മധ്യപ്രദേശിൽ പോയി ഇയാളെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് സ്വദേശി രാജേഷ് ധ്രുവേ (25) ആണ് പിടിയിലായത്.

 പ്രതിയെ മധ്യപ്രദേശിലെ നക്‌സൽ സ്വാധീനമുള്ള മൻറ്ല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

vachakam
vachakam
vachakam

പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സൽവ പൊലീസ് ഔട്ട്പോസ്റ്റിലെ ധൗത്യസേനാ അംഗങ്ങളുടെ സഹകരണത്തോടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

 പ്രതിയെ മന്റല കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തീകരിച്ചതിന് ശേഷമാണ് കാട്ടൂർ പോലീസ് സ്റ്റേഷനിലെത്തിച്ചത്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബൈജു ഇ.ആർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അസീസ് എം.കെ., സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam