മോട്ടോര്‍ വാഹന വകുപ്പിന് സംഭവിച്ച പിഴവ്: വെബ്‌സൈറ്റില്‍ നിന്നും കാണാതാത് ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകള്‍

MAY 25, 2025, 11:15 PM

തിരുവനന്തപുരം: 2020 ല്‍ പുതുക്കിയതും വിതരണം ചെയ്തതുമായ ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ കാണാനില്ല. ഇതോടെ ലൈസന്‍സ് പുതുക്കാനും പകര്‍പ്പെടുക്കാനും കഴിയാത്ത സ്ഥിതിയാണ്.

2020 ന് മുന്‍പ് ഉപയോഗിച്ചിരുന്ന 'സ്മാര്‍ട്ട് മൂവ്' എന്ന സോഫ്റ്റ്്‌വെയറില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ 'സാരഥി'യിലേക്ക് മാറിയപ്പോള്‍ ലൈസന്‍സ് വിവരങ്ങള്‍ കൈമാറുന്നതില്‍ മോട്ടോര്‍വാഹന വകുപ്പിന് സംഭവിച്ച പിഴവാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം. 'സാരഥി' വെബ്സൈറ്റില്‍ ലൈസന്‍സ് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അസല്‍ ഹാജരാക്കിയാലും മറ്റ് സംസ്ഥാനങ്ങളില്‍ അംഗീകരിക്കാതെ പിഴചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളും നേരിടേണ്ടി വരുന്നുണ്ട്.

മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റലിലേക്ക് മാറിയതിനാല്‍ പല സംസ്ഥാനങ്ങളിലും അസല്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. എന്നാല്‍ 2020 ലെ ലൈസന്‍സുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യവുമല്ല. 2020 ല്‍ പുതുക്കിയ ലൈസന്‍സുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. ഇത് പുതുക്കാനെത്തിയപ്പോഴാണ് ലൈസന്‍സ് വിവരങ്ങള്‍ 'സാരഥി' സെര്‍വറിലില്ലെന്ന് അറിയുന്നത്. പിഴവ് മോട്ടോര്‍വാഹന വകുപ്പിന്റേതാണെങ്കിലും പരിഹരിക്കേണ്ടത് അപേക്ഷകന്റെ ചുമതലയാണ്. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കണം.

സ്മാര്‍ട്ട് മൂവിലെ ലൈസന്‍സ് ഡേറ്റ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ 'സാരഥി'യിലേക്ക് മാറ്റുകയുള്ളൂ. പഴയ സോഫ്റ്റ്വേറില്‍ നിന്നുള്ള വിവരശേഖരണം പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്‍ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. മൂന്ന് തട്ടിലെ പരിശോധന കഴിഞ്ഞാലേ ലൈസന്‍സ് 'സാരഥി'യില്‍ എത്തുകയുള്ളൂ. ഓഫീസ് നടപടികള്‍ക്ക് ഒരുമാസത്തിലേറേ സമയം വേണ്ടിവരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam