അത്തോളി: കോഴിക്കോട് അത്തോളിയിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ പേരിൽ മകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അമ്മ മരിച്ചു.
ഹൃദ്രോഗം ബാധിച്ച് ആശുപത്രിയിൽ കിടന്ന അമ്മയ്ക്ക് ഭക്ഷണം എത്തിക്കാൻ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു പിന്നാലെയാണ് അമ്മയുടെ മരണം.
കോൺഗ്രസ് നേതാവ് കൂടിയായ മകനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് അറിഞ്ഞുള്ള മനോവിഷമം കാരണമാണ് അമ്മ മരിച്ചതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അമ്മയ്ക്ക് ഭക്ഷണം നൽകിയ ശേഷം സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല. അമ്മയുടെ സംസ്കാരത്തിൽ പങ്കെടുക്കാൻ ലീനീഷ് കുമാറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് നീക്കം
അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് ഈ മാസം 20 തിന് നടന്ന മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഉള്ള്യേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ലിനീഷ് കുമാറിനെ പൊലീസ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെത്തുടർന്ന് അത്തോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയ്ക്ക് ഭക്ഷണവും വെള്ളവും എടുക്കാൻ വീട്ടിലെത്തിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയെന്നാണ് ആരോപണം.
മാർച്ചിനിടെ പൊലീസിനെ ആക്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. റിമാൻഡിലായ ലിനീഷ് കുമാറിന്റെ അമ്മ കുന്നത്തറ ചെങ്കുനിമ്മൽ കല്ല്യാണി അമ്മ ഇന്നലെ രാവിലെ പത്തരയോടെയാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം ഇന്നലെ രാത്രിയോടെ അമ്മ അറിഞ്ഞിരുന്നെന്നും ഇതിന്റെ മനോവിഷമം കൂടിയാണ് മരണകാരണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്