തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടി. ഇയാളെ മുബൈ വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പോലീസ് ഉണ്ണികൃഷ്ണനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ മേൽ ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണയും സംബന്ധിച്ച കേസുകൾ നിലവിലുണ്ട്. ആത്മഹത്യക്കുറിപ്പിൽ ഉണ്ണികൃഷ്ണന്റെ പേരും പരാമർശവും ഉണ്ടായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ്. എൽ. സജിതയും മകൾ ഗ്രീമയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
