വിപണിയിൽ പച്ചക്കറി വില കുതിക്കുന്നതായി റിപ്പോർട്ട്. പച്ചക്കറികളിൽ ഇപ്പോൾ സ്റ്റാർ മുരിങ്ങയ്ക്ക ആണ്. മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 700 രൂപ കടന്നു എന്നാണ് ലഭിക്കുന്ന വിവരം. മറ്റ് പല പച്ചക്കറികളുടെ വിലയും 100 രൂപയ്ക്ക് അടുത്തെത്തി.
അതേസമയം വിവാഹ സീസൺ, ശബരിമല തീർത്ഥാടന കാലം, തണുപ്പുകാലം എന്നിവ ഒരുമിച്ചെത്തിയതോടെ പച്ചക്കറികൾക്ക് ആവശ്യകത വർധിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തക്കാളിയുടെ വില നേരത്തെ തന്നെ 50 രൂപ കടന്നിരുന്നു എങ്കിലും തക്കാളി ഉൽപാദനത്തിന് പേരുകേട്ട കോലാറിൽ, 15 കിലോയുടെ ഒരു പെട്ടിക്ക് 600 മുതൽ 850 രൂപ വരെയാണ് വില. ഉപഭോക്താക്കൾ തക്കാളിക്ക് 70 മുതൽ 80 രൂപ വരെ ആണ് നൽകേണ്ടി വരിക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആവശ്യകത വർധിച്ചതും വിപണിയിലെ വിതരണത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം.
നിലവിൽ സീസൺ അല്ലാത്തതിനാൽ പയറിന് കിലോയ്ക്ക് 220 രൂപ ആണ് വില. വെണ്ടയ്ക്ക: 60–80 രൂപ, ക്യാരറ്റ്: 80–90 രൂപ, സാമ്പാർ വെള്ളരി: 30–40 രൂപ, കോളിഫ്ലവർ: 60 രൂപ, വള്ളിപ്പയർ: 70–80 രൂപ, നാടൻ വെണ്ടയ്ക്ക: 100–120 രൂപ, പീച്ചിങ്ങ: 100–120 രൂപ എന്നിങ്ങനെ ആണ് ഇപ്പോൾ വിപണി വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
