തിരുവനന്തപുരം: കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് അഞ്ഞൂറിലേറെ അധ്യാപകര്‍ പുറത്തായി. സര്‍ക്കാര്‍ സ്‌കൂളില്‍ തസ്തിക നഷ്ടം സംഭവിച്ചാല്‍ അധ്യാപകരെ സംരക്ഷിക്കാനും പുനര്‍വിന്യസിക്കാനുമൊക്കെ വ്യവസ്ഥയുണ്ട്. എന്നാല്‍ 2015 മുതല്‍ നിയമിക്കപ്പെട്ട എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഈ സംരക്ഷണമില്ല.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ തസ്തിക നഷ്ടം സംഭവിച്ച് പുറത്താക്കപ്പെട്ട 511 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുണ്ട്. അധ്യാപകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംഘടനയായ കെഎസ്ടിഎ ഉള്‍പ്പെടെയുള്ളവര്‍ സമീപിച്ചെങ്കിലും സര്‍ക്കാര്‍ പുനരാലോചനയ്ക്ക് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.
അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ പലയിടങ്ങളിലായി മൂവായിരത്തിലേറെ ഒഴിവുകളുണ്ടായിട്ടും സര്‍ക്കാരത് ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
