തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ഒന്നാം പ്രതി സംഗീതിന്റെ സഹോദരൻ സമ്പത്തിനെ മൂന്നാം പ്രതിയാക്കി.
ഒന്നാം പ്രതി ക്ലർക്ക് സംഗീതും ഇടനിലക്കാരൻ അനിൽകുമാറും ചേർന്ന് കോടികളുടെ സ്വത്ത് വാങ്ങികൂട്ടിയതായായി കണ്ടെത്തി.
കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം നടന്നത് 45 രജിസ്ട്രേഷനുകളാണ്. ക്ഷേമനിധി ബോർഡിൽ നിന്നും തട്ടിയ 14 കോടി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ലോട്ടറി ഏജൻറുമാരും തൊഴിലാളികളും അടിച്ചിരുന്ന അംശാദായമാണ് ക്ലർക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്കും കോണ്‍ട്രാക്ടറായ അനിലിൻെറ അക്കൗണ്ടിലേക്കും മാറ്റിയത്. ക്ഷേമനിധി ബോർഡിൻെറ സിഇഒമാരായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽപോലും വ്യാജരേഖയുണ്ടാക്കി ബാങ്കുകളിൽ നിന്നും പണം പിൻവലിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്റെ സുഹൃത്ത് അനിൽ കൺസ്‌ട്രേഷൻ കമ്പനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനിൽ ഫികസഡ് ഡെപ്പോസിറ്റായി ഇട്ടു. ഇതിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിൻ്റെ സഹോദൻ സമ്പത്തിന് നൽകുകയും ചെയ്തു. ഇതോടെ കേസിൽ ദന്തൽ ഡോക്ടറായ സമ്പത്തിനെ മൂന്നാം പ്രതിയാക്കി കേസെടുത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
