മൂവാറ്റുപുഴയിലെ കൂട്ടമരണം; രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

JUNE 27, 2026, 11:45 PM

കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറില്‍ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹവും ഇവിടെ നിന്നാണ് ഇന്നലെ കിട്ടിയത്. വെള്ളിയാഴ്ച രാത്രിയാണ് അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയത്.

സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പിറവം പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കുടുംബം വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് വിവരം. ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam