ഇടുക്കി : ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി.
മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് പുറന്തള്ളുന്ന വെള്ളമാണ് മലങ്കര അണക്കെട്ടില്‍ എത്തുന്നത്. ഇടുക്കി, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത് മലങ്കര അണക്കെട്ടില്‍ നിന്നാണ്.
മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി പവര്‍ഹൗസ് അടയ്ക്കുന്നതോടെ മലങ്കര അണക്കെട്ടില്‍ ജല ദൗര്‍ലഭ്യം ഉണ്ടായി ജലവിതരണത്തിന് തടസ്സം ഉണ്ടാവാനിടയുണ്ട് എന്ന് ജലവിഭവ വകുപ്പ് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. വിഷയം പഠിച്ചതിനു ശേഷം നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലാവും പുതിയ തീരുമാനം എടുക്കുക.
അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെയാണ് നിലയം അടച്ചിടാന്‍ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
