ഡൽഹി: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ, ടെറിട്ടോറിയൽ ആർമിയിൽ ലഫ്.കേണൽ (ഓണററി) കൂടിയായ നടൻ മോഹൻലാലിനെ കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കമൻഡേഷൻ കാർഡ് നൽകി ആദരിച്ചിരുന്നത്.
ഈ ചടങ്ങിൽ മോഹൻലാൽ എത്തിയത് താടി വടിക്കാതെ യൂണിഫോമിൽ ക്യാപ് അണിഞ്ഞാണെത്തിയത്. സൈനിക യൂണിഫോം ധരിക്കുമ്പോൾ താടി വടിച്ചിരിക്കണമെന്നാണു ചട്ടം.
സിഖ് വിഭാഗക്കാർക്കു മാത്രമാണു താടിയുടെ കാര്യത്തിൽ ഇളവുള്ളത്.
ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വിമർശനവുമായി രംഗത്തെത്തി.
യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നൽകണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുൻ മേധാവി അഡ്മിറൽ (റിട്ട) അരുൺ പ്രകാശ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
