തിരുവനന്തപുരം: താൻ പൊലീസിൽ നൽകുന്ന പരാതികൾ തള്ളുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി അൻസിബ ഹസൻ.
അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല.
പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണം. അവർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം.
അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ തന്നെ പറയണം. വളരെയധികം പവറുള്ള ആളാണ് ശ്വേത. പിന്നെ അതിജീവിതയെ തിരിച്ചുകൊണ്ടുവരുമെന്ന വാക്ക് എന്തുകൊണ്ട് പാലിച്ചില്ലെന്നും അൻസിബ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
