മാതൃക പെരുമാറ്റ ചട്ടലംഘനം; സർക്കാർ പരസ്യങ്ങൾക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

MARCH 23, 2026, 5:25 AM

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ സർക്കാർ പരസ്യങ്ങൾ മാതൃക പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആണ് പരാതി നൽകിയത്.

പൊതു സ്ഥലങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പരസ്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് കോൺഗ്രസ് ആരോപണം. പ്രത്യേകിച്ച് കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങൾ ഉൾപ്പെടെ നീക്കണമെന്നാണ് ആവശ്യം.

ഇതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും വിഷയത്തിൽ കത്ത് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃക പെരുമാറ്റ ചട്ടലംഘനമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

vachakam
vachakam
vachakam

പരസ്യങ്ങൾ ഉടൻ നീക്കുകയും ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam