ഇടുക്കി: സിപിഐഎം വിട്ട ജി സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് എം എം മണി രംഗത്ത്. മരിക്കുവോളം പാർട്ടിക്ക് ഒരാളെ മാത്രം ചുമക്കേണ്ടതില്ലെന്നും, തന്തയ്ക്ക് പിറക്കാത്ത പരിപാടി നടത്തുന്ന രീതിയും പാർട്ടിക്കെതിരെ റിബലായി മത്സരിക്കുന്ന പ്രവൃത്തിയും ശരിയല്ലെന്നും എം എം മണി പറഞ്ഞു.
അതേസമയം തന്റെ ആരോഗ്യം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. “വലിയ പ്രശ്നങ്ങളൊന്നുമില്ല, ആകെ ഷുഗര്‍ മാത്രമാണ്” എന്നും “ഇപ്പോഴും യുവാവിന്റെ മനസാണ്. അടിച്ചാല്‍ തിരിച്ചടിക്കും. അടി കിട്ടിയിട്ട് മാത്രം പ്രതികരിക്കില്ല; വേറെ കാര്യമില്ലെങ്കിലും പ്രതികരിക്കണം. വിവാദങ്ങളില്‍ നിന്നാണ് ഇന്നത്തെ എം എം മണി ഉയര്‍ന്നുവന്നത്. കേസ് വന്നാല്‍ നേരിടും. പോടാ പുല്ലെ എന്നു പറയും,” എന്നും അദ്ദേഹം വ്യക്തമാക്കിയതായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
