ഇടുക്കി: സിപിഐഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ്റെ ബിജെപി പ്രവേശനത്തെ വിമർശിച്ച് എം.എം. മണി. രാജേന്ദ്രൻ കാണിച്ചത് പിറപ്പ്കേടാണ്. രാജേന്ദ്രൻ ബിജെപിയിൽ പോയി എന്ന് കരുതി പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല. പുകഞ്ഞകൊള്ളി പുറത്തെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും മണി പറഞ്ഞു.
രാജേന്ദ്രനെ പാർട്ടി നേരത്തെ തള്ളിക്കളഞ്ഞതാണ്. ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രന് കഴിഞ്ഞിട്ടില്ല. അയാൾ ബിജെപിയുടെ കൂടെ പോയാലും, ഏത് ചെകുത്താൻ്റെ കൂടെ പോയാലും ഞങ്ങൾക്ക് ഒന്നും ഇല്ല.അയാളെ ആശ്രയിച്ചല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും മണി വ്യക്തമാക്കി.
രാജേന്ദ്രനെ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റും എംഎൽഎയും ആക്കി. അയാള് പോയാൽ പോകട്ടെ. ഇനി എം.എം. മണി രാജിവച്ച് പോയാൽ പോലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഐഎമ്മിന് ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മണി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
