ആലപ്പുഴ: യൂത്ത് കോൺഗ്രസിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സിപിഐഎം എംഎൽഎ യു. പ്രതിഭ.
യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് യു പ്രതിഭ എത്തിയത്.
കായംകുളം റസ്റ്റ് ഹൗസിൽ എത്തിയ എംഎൽഎയെ യൂത്ത് പ്രവർത്തകർ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഓണാഘോഷത്തോടുബന്ധിച്ച് നടത്തിയ ഗെയിമുകളിലടക്കം പങ്കെടുത്താണ് പ്രതിഭ മടങ്ങിയത്.
പിന്നാലെ എംഎൽഎ യൂത്ത് കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായി. വിഷയത്തിൽ ജില്ലയിലെ സിപിഐഎമ്മിലെ ഒരു വിഭാഗം കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
എന്നാൽ ഓണത്തിന് രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് പങ്കെടുത്തതെന്നുമാണ് എംഎൽഎയുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്