തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎൽഎ ഇന്ന് മണ്ഡലത്തിൽ എത്തി പ്രാദേശിക നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും.വിവാദങ്ങൾക്കിടെ പ്രാദേശിക പിന്തുണ തനിക്ക് അനുകൂലമെന്ന് തെളിയിക്കാനാണ് രമ്യയുടെ നീക്കമെന്നാണ് ഉയരുന്ന വിമർശനം.
തലസ്ഥാനത്ത് തിരിച്ചെത്തിയ എംഎൽഎ കെപിസിസി ആസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാൻ രമ്യയ്ക്ക് നേരത്തെ നിർദ്ദേശം നൽകിയതാണ്.നേതൃത്വത്തിനു മുന്നിൽ എത്തിയാൽ രമ്യയോട് വിശദീകരണം ചോദിച്ചേക്കും.
അതേസമയം, നടപടി നേരിട്ട പാളയം പ്രദീപിനെ സംരക്ഷിക്കാൻ രമ്യ നടത്തിയ നീക്കങ്ങളിൽ കടുത്ത അതൃപ്തിയിലാണ് നേതൃത്വം.മുതിർന്ന നേതാക്കൾ കൈവിട്ടതോടെ, പ്രദീപിനെ സ്റ്റാഫ് ആക്കാനുള്ള നീക്കത്തിൽ നിന്ന് എംഎൽഎ പിന്തിരിയുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
