പാലക്കാട്: പാലക്കാട് നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ക്ഷണമില്ലെന്ന് റിപ്പോർട്ട്. ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ രാഹുൽ മണ്ഡലത്തിൽ സജീവമാകാൻ ശ്രമിക്കുമ്പോഴാണ് ഈ ഒഴിവാക്കൽ എന്നത് ശ്രദ്ധേയമാണ്.
അതേസമയം വി കെ ശ്രീകണ്ഠൻ എം പി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ തുടങ്ങിയവരാണ് ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. യുവതികളുടെ ലൈംഗികാരോപണ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും പാർലമെന്റി പാർട്ടിയിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
എന്നാൽ രാഹുൽ മണ്ഡലത്തിലെത്തിയാൽ പ്രതിഷേധിക്കുമെന്ന് സിപിഐമ്മും ബിജെപിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്