കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളി മത്സരിക്കും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്തല ഡിവിഷനിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയാണ് മിവ.
പ്ലസ്ടുവിന് ശേഷം കളമശ്ശേരി പോളിടെക്‌നിക്കിലും അവിടെ നിന്ന് കെഎംഇഎ എൻജിനീയറിംഗ് കോളേജിൽ നിന്ന് ലാറ്ററൽ എൻട്രിയിൽ ബി ടെക് ബിരുദവും നേടി. അതിന് ശേഷം കാലടി ശങ്കരാചാര്യ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.
2023 ൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ മിവയെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മിവയെ കോളറിൽ പൊക്കിയെടുക്കുന്ന പുരുഷ പൊലീസിന്റെ നടപടിയായിരുന്നു വിവാദമായത്. അന്ന് കെഎസ്‌യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു മിവ.
ഭാരത് ജോഡോ യാത്രക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് ഓടുകയും അദ്ദേഹത്തോടൊപ്പം യാത്രയിൽ പങ്കാളിയാവുകയും ചെയ്ത മിവയുടെ ചിത്രവും വൈറലായിരുന്നു.
എന്നാൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ വിദ്യാർത്ഥിനി അമൂല്യ ലിയോണ രാഹുൽ ഗാന്ധിക്കൊപ്പം എന്ന പേരിൽ ഉത്തരേന്ത്യയിലെ ബിജെപി നേതാക്കൾ പോസ്റ്റ് പങ്കുവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
