തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽപരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന കിടങ്ങൂർ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു.
അമേരിക്കയിൽ താമസിക്കുന്ന ഇവർ ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. കോട്ടയത്ത് എത്തിയ ശേഷം രാമേശ്വരം, മധുര എന്നിവിടങ്ങൾ സന്ദർശിച്ച് 26-ാം തീയതി വൈകുന്നേരമാണ് കന്യാകുമാരിയിലെത്തിയത്. ഇവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തിരുന്നെങ്കിലും പിന്നീട് പുറത്തുപോയ ഇവർ തിരികെ എത്താതിരുന്നതോടെ അന്വേഷണം ആരംഭിച്ചിരുന്നു.
ഹോട്ടൽ ജീവനക്കാർ യുവതികളുടെ അമ്മ മേരിയെ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കന്യാകുമാരിയിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തു.
ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നീട് പൊലീസിനൊപ്പം ചേർന്ന് മൃതദേഹങ്ങൾ കരയിലേക്ക് എത്തിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
