ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം നേരിട്ട് കണ്ടയാള്‍ കുഴഞ്ഞുവീണു മരിച്ചു. പണിക്കൻകുടി സ്വദേശി പൊട്ടനാനിക്കൽ തങ്കൻ ( 62 ) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 31 മുതലാണ് വയോധികനെ കാണാതായത്. തങ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പണിക്കൻകുടി സ്വദേശി ജോര്‍ളി ആണ് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം കണ്ട് കുഴഞ്ഞുവീണ ജോര്‍ളിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വയോധികന്‍റെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
