ശബരിമലയിൽ ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്ന് വിഎൻ വാസവൻ

OCTOBER 13, 2024, 1:23 PM

 കോട്ടയം: ശബരിമല ദര്‍ശനത്തിന്ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്നും ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 

എണ്ണം ചുരുക്കിയത് സുഖമമായ ദർശനത്തിന് വേണ്ടിയാണ്. വരുന്ന ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കും.

കാര്യങ്ങൾ മനസിലാക്കാതെ ആണ് ചിലർ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതെന്ന് അദ്ദേഹം സിപിഐക്ക് പരോക്ഷ മറുപടി നല്‍കി. 

vachakam
vachakam
vachakam

വിവിധ ഇടത്തവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കും. അവിടെ ഭക്തരുടെ വിവരങ്ങൾ ശേഖരിക്കും. മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ല. ഭക്തരുടെ താല്പര്യങ്ങൾ സംരക്ഷിക്കും. 

ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ തെറ്റിധരിപ്പിക്കുന്നു, അത് ജനങ്ങൾ തിരിച്ചറിയും. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടും. കലാപത്തിനുള്ള സാധ്യത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam