തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തിൽ വി.ഡി. സതീശനെ പരിഹസിച്ച് വി. ശിവൻകുട്ടി. "വെറുതെ ഓന്തിനെ പറയരുത്...!!"എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
കൂടാതെ സതീശൻ്റെ ആദ്യ അധിക്ഷേപ പരാമർശവും, അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് പറയുന്ന പുതിയ പ്രതികരണവും ഉൾപ്പെടുത്തിയുള്ള വീഡിയോയും മന്ത്രി പങ്കുവച്ചിട്ടുണ്ട്.
അധിക്ഷേപ പരാമർശം വിവാദമായതിന് പിന്നാലെ താൻ ശിവൻകുട്ടിയെ അവൻ, ഇവൻ എന്നൊന്നും വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്നും, സഭ അലങ്കോലമാക്കിയ ആൾ ഉപദേശിക്കാൻ വരേണ്ടെന്നാണ് പറഞ്ഞതെന്നും സതീശൻ തിരുത്തി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സഭയിൽ വച്ച് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ശിവൻകുട്ടിയുടെ ഈ പരാമർശത്തെ കുറിച്ച് നടത്തിയ പ്രതികരണത്തിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് അധിക്ഷേപകരമായ പരാമർശം നടത്തിയത്. "ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ" എന്നായിരുന്നു "സതീശൻ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
