ആലപ്പുഴ: ആത്മഹത്യ ചെയ്ത കർഷകൻ്റെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ.
കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ കോർപറേഷൻ എംഡിയോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി. കോർപ്പറേഷൻ വായ്പയിൽ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അലപ്പുഴ തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിൻ്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് വന്നത്. പ്രസാദിൻ്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്നാണ് ജപ്തി നോട്ടീസ് വന്നത്.
കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്.
നവംബർ 14 ന് കോർപ്പറേഷനിറക്കിയ നോട്ടീസ് കുടുംബത്തിന് ലഭിക്കുന്നത് രണ്ട് ദിവസം മുൻപാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്