ദില്ലി: എറണാകുളത്തുനിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തിൽ സ്കൂളിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ദില്ലി കേരള സ്കൂളിൽ നടന്ന ജനസംസ്കൃതി സർഗ്ഗോത്സവം സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടന മൂല്യങ്ങളിൽ കേരളം പിന്നോട്ട് പോവില്ല, സ്കൂളുകൾക്ക് എൻഒസി നൽകുന്നത് കർശന ഉപാധികളോടെയാണ്. ഉപാധികൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ദില്ലിയിൽ പറഞ്ഞു.
പാഠപുസ്തകങ്ങളിൽ ആർഎസ്എസ് വത്കരണം നടത്താൻ ശ്രമങ്ങൾ നടത്തുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കുട്ടികളെക്കൊണ്ട് ഗണഗീതം പാടിച്ചത് അനീതിയും ഭരണഘടന വിരുദ്ധവുമാണ്.
പല കാര്യങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് മാറ്റുകയാണ്. അതിനുദാഹരണമാണ് പല പാഠങ്ങളും പുസ്തകങ്ങളിൽ നിന്നും വെട്ടി മാറ്റിയതെന്നും വെട്ടി മാറ്റിയ കാര്യങ്ങൾ കേരളത്തിൽ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
