തിരുവനന്തപുരം: യുഡിഎഫിനെയും ബിജെപിയെയും അയ്യപ്പ സംഗമം ആശങ്കപ്പെടുത്തിയെന്ന് മന്ത്രി സജി ചെറിയാൻ.
പ്രതിപക്ഷ നേതാവിനെ സജി ചെറിയാന്‍ വെല്ലുവിളിക്കുകയും ചെയ്തു. നിങ്ങൾ എത്ര രൂപ ചിലവാക്കി, ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു, ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ എന്നുള്ള ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു.
ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു എന്നും സജി ചെറിയാന്‍ ചോദിച്ചു. ഒരു റോഡ് തന്നിട്ടുണ്ടോ, ഒരു ശൗചാലയം തന്നോ, ഞങ്ങൾ ചെയ്തത് അംഗീകരിക്കൂ. ബിജെപി യും കോൺഗ്രസും എന്തിനാണ് ഇത്ര വിറളി പൂണ്ടത്.
യുഡിഎഫും ബിജെപിയും ശബരിമല വച്ച് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. പന്തളത്ത് നടന്നത് അയ്യപ്പ സംഗമമല്ല. ബിജെപിയുടെ സംഗമമാണ്. പങ്കെടുത്തത് ഭക്തരല്ല, ബിജെപിക്കാരാണ്. യുഡിഎഫിന് അയ്യപ്പ സംഗമം നടത്താൻ ശേഷിയില്ല എന്നും സജി ചെറിയാന്‍.
ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും ചില മാധ്യമങ്ങൾ ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
