തൊടുപുഴ: ദേശീയപാതയുടെ നിര്‍മാണം തന്റെ മികവാണെന്ന് അവകാശപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോള്‍ നിലപാട് മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരത്തിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ഉത്തരവാദിത്വം മുഴുവന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തലയിൽ വച്ചാണ് റിയാസ് സംസാരിക്കുന്നത്. ജീവിതനിലവാരത്തില്‍ മാറ്റം പ്രതീക്ഷിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് അവസരം നല്‍കിയത്. എന്നാല്‍ ഈ സര്‍ക്കാരിന്റെ ഒന്‍പതുവര്‍ഷം നഷ്ടങ്ങളുടേത് മാത്രമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ ഓണറേറിയവും നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. അതിനിടെ നടത്തുന്ന വാര്‍ഷികാഘോഷ മഹാമഹം എന്തിനുവേണ്ടിയെന്നും, ആര്‍ക്കുവേണ്ടിയെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്