മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ;  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

DECEMBER 22, 2025, 2:19 AM

പാലക്കാട്: പാലക്കാട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വിചിത്രമായ സത്യപ്രതിജ്ഞകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി. 

കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ രക്തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ വരണാധികാരി റദ്ദ് ചെയ്തിരുന്നു.

ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് നിന്നും പരാതി ഉയർന്നത്.

vachakam
vachakam
vachakam

 കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിനിധി ജെറോസ സജീവാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്.   എരുത്തേമ്പതി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി അന്നൈപുതിത ആൽബർട്ട് ആനന്ദ രാജ് എന്ന ക്രിസ്ത്യൻ പുരോഹിതന്‍റെ പേരിലും സത്യപ്രതിജ്ഞ ചെയ്തു.

 ധീരരക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് നിധിന്‍ പുല്ലന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞ വാചകം. വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരന്‍ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും വീണ്ടും സത്യവാചകം ചൊല്ലാന്‍ ആവശ്യപ്പെടുകയുമായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam