തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുന്നത്.
ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയാലിസിസ് മെഷീന്‍ നല്‍കിയിട്ടുണ്ട്. നിംസ് ആശുപ്തരിയില്‍ നിന്നും നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്.
ഇതുവഴി പാവപ്പെട്ട രോഗികള്‍ക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ഡയാലിസിസ് നല്‍കാന്‍ സാധിക്കും. ഇതിനായി 10 ബെഡ്ഡുകള്‍ ഒരുക്കാനാണ് ഇപ്പോള്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
10 ബെഡ്ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. 10 മെഷീനുകളും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഇതുവഴി 10 പേര്‍ക്ക് ഒരുസമയം ഡയാലിസിസ് ചെയ്യാനാകും. അതുകൂടാതെ എല്ലാ മരുന്നുകളും ന്യായവിലയ്ക്ക് അവിടത്തെ ഫാര്‍മസിയില്‍ നിന്നും കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്
അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാകാന്‍ സാധ്യത'; കേന്ദ്രസേനയുടെ സേവനം ആവശ്യപ്പെട്ട് ജി സുധാകരന്
ആറന്മുളയില് 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്
"കോൺഗ്രസ് എന്നത് ബിജെപിയിലേക്കുള്ള പാത"; എം. സ്വരാജ്