തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തലസ്ഥാനത്തേക്ക്. തിരുവനന്തപുരത്ത് പത്തുമണിക്ക് നടക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാനാണ് ഗണേഷിൻ്റെ യാത്ര.
രാവിലെ 9 മണിയോടെയാണ് വാളകത്തെ വീട്ടിൽ നിന്ന് മന്ത്രിയും സംഘവും പുറപ്പെട്ടത്. ഭാര്യ ഉന്നയിച്ച ആരോപണങ്ങളിൽ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
അതേസമയം, ഘടകകക്ഷിയോഗത്തിൽ ആരോപണങ്ങൾ കുടുംബകാര്യമാണെന്ന് ഗണേഷ് വിശദീകരിക്കുമെന്നാണ് വിവരം. മന്ത്രിക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന നിലപാടിലാണ് എൽഡിഎഫ്.
അതേസമയം, വാളകത്ത് മന്ത്രിയുടെ വീട്ടിലുണ്ടായ സംഭവങ്ങളിൽ ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്ന് ഇൻ്റലിജൻസ് വ്യക്തമാക്കി.
കൈയേറ്റത്തിൽ ബിന്ദു മേനോൻ പരാതി നൽകിയാൽ കേസെടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളികളയാനാകില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കി. ഗണേഷിന്റെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം കേസെടുക്കാം എന്നാണ് പൊലീസ് നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മൂഴിക്കല്‍ കൊലപാതകം: കിണറ്റില്‍ കണ്ടെത്തിയ ഫോണുകള്‍ വഴിത്തിരിവാകുന്നു; ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് സംശയം
'കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി'; മന്ത്രി കെ രാജനെ
കെ സുധാകരന്റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ; പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമെന്ന്