മിമിക്രി താരം പാലാ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി 

AUGUST 17, 2025, 11:15 PM

പിറവം:  മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ്) മരിച്ച നിലയില്‍ കണ്ടെത്തി. 

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം.

പിറവത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 53 വയസായിരുന്നു. 

vachakam
vachakam
vachakam

 മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിച്ചതിലൂടെ മിമിക്രി രംഗത്ത് തന്‍റെ സാന്നിധ്യം ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.  

 ഭാര്യ: പേപ്പതി കാവലംപറമ്പില്‍ കുടുംബാംഗം ദീപ. മക്കള്‍: മക്കള്‍: ദേവനന്ദു (നഴ്‌സിങ് വിദ്യാര്‍ഥിനി, ജര്‍മനി), ദേവകൃഷ്ണ. സംസ്‌കാരം ചൊവ്വാഴ്ച 10-ന് പിറവം കണ്ണീറ്റുമല ശ്മശാനത്തില്‍.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam