കോഴിക്കോട്: സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഇന്ന് മുതൽ പുതിയ വില നിലവിൽ വന്നു. പാലിന് ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയും വർധിപ്പിച്ചിരിക്കുകയാണ്.
കർഷകരുടെ നിരന്തര ആവശ്യവും ഉത്പാദനച്ചെലവിലെ വർധനവും പരിഗണിച്ചാണ് വില കൂട്ടിയതെന്ന് മിൽമ അധികൃതർ അറിയിച്ചു. പുതിയ വില അച്ചടിച്ച പാക്കറ്റുകൾ വിപണിയിലെത്തുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ കവറുകളിലായിരിക്കും പാൽ വിതരണം ചെയ്യുക.
പുതിയ വിലകൾ
മഞ്ഞ കവർ പാൽ – ₹27
നീല കവർ പാൽ – ₹30
ഓറഞ്ച് കവർ പാൽ – ₹30
പച്ച കവർ പാൽ – ₹32
കൗ മിൽക്ക് (1 ലിറ്റർ ബോട്ടിൽ) – ₹75
തൈര് ക്ലാസിക് – ₹40
തൈര് എലൈറ്റ് – ₹45
അതേസമയം പാൽ, തൈര് എന്നിവയ്ക്ക് പിന്നാലെ നെയ്യ് ഉൾപ്പെടെയുള്ള മറ്റ് പാൽ ഉത്പന്നങ്ങൾക്കും ഉടൻ വില വർധന ഉണ്ടായേക്കുമെന്നാണ് സൂചന. മിൽമയുടെ മറ്റ് ഉത്പന്നങ്ങളുടെ വില സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
പാചകവാതക വില വർധനയ്ക്ക് പിന്നാലെ പാൽ ഉത്പന്നങ്ങൾക്കും വില കൂടിയതോടെ ഹോട്ടൽ, ബേക്കറി മേഖലകൾക്കും അധിക സാമ്പത്തിക ഭാരം ഉണ്ടാകും. ഇതോടെ ചായ, കാപ്പി, പാൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിലയും വർധിക്കുമോയെന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
