കൊച്ചി: ഇഡി കസ്റ്റഡിയിലെടുത്തെന്ന വാർത്തകൾ തള്ളി എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂർ. ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദേശയാത്ര ഉള്ളതിനാൽ ഹാജരാകാൻ ആവില്ലെന്ന് അറിയിച്ചിരുന്നു.
വിദേശയാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോൾ നോട്ടീസ് ഉണ്ടെന്നു പറഞ്ഞു യാത്ര തടഞ്ഞെന്നും ഫസൽ ഗഫൂർ പറഞ്ഞു.
അതേസമയം, ഫസൽ ഗഫൂറിനെ ഏത് സമയത്തും ഇഡി കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്. നിലവിൽ കസ്റ്റഡിയിൽ അല്ലെന്നാണ് ഫസൽ ഗഫൂർ പറയുന്നത്. യാത്ര തടഞ്ഞു എന്നത് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
